കോഴിക്കോട് : പൊലീസെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി.കെപി ട്രാവല്‍സ് മാനേജരും കോഴിക്കോട് കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് സ്ഥാപനത്തിന്റെ മുന്നിൽ വച്ച് പൊലീസുകാർ എന്ന വ്യാജേനെയെത്തിയവർ തട്ടിക്കൊണ്ടു പോയത് .സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.കസബ പോലീസ് അന്വേഷണം തുടങ്ങി.