തിരുവനന്തപുരം : ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസെടുത്തു .കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
ചാക്ക-കഴക്കൂട്ടം ബൈപ്പാസിൽ ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്ഥലത്ത് ഫ്ലാറ്റ് നിർമിച്ചു നൽകുന്നതിനു ആന്റ ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി ധാരണയിൽ എത്തിയിരുന്നു.ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ അലക്സ് 2020 ഒക്ടോബറിൽ ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ 15 ലക്ഷം രൂപ കൺസ്ട്രക്ഷൻ കമ്പനിക്ക് കൈമാറി.എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും പരാതിക്കാരന് ഫ്ലാറ്റ് ലഭിച്ചില്ല.തുടർന്നാണ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അലക്‌സ് പരാതി നൽകിയത്.
എന്നാൽ താൻ പണം വാങ്ങിയിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.






