കോന്നി : കോന്നി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി.
ജീവനക്കാരുടെ അഭാവമാണ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്.ആറ് അസി. പ്രഫസർമാർ വേണ്ടിടത്ത് ഒരു പ്രഫസറും 2 അസി. പ്രഫസർമാരും മാത്രമാണ് സേവനത്തിനുള്ളത്. ഗൈനക്കോളജി വിഭാഗത്തിൽ ഓപ്പറേഷൻ തിയറ്ററും സജ്ജമായിരിക്കെയാണ് ജീവനക്കാരുടെ അഭാവം ഡിപ്പാർട്ട്മെൻ്റിനെ വലയ്ക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിച്ചിട്ടും ഒപി സേവനം മാത്രമേ ഈ വിഭാഗത്തിൽ ഇപ്പോഴുള്ളൂ. ജീവനക്കാരുടെ കുറവ് പരിഹരിച്ചെങ്കിൽ മാത്രമേ ഗൈനക്കോളജി വിഭാഗത്തിൻ്റെ പ്രവർത്തനം പൂർണമാകുവെന്ന് പരാതിയിൽ പറയുന്നു.