മുംബൈ : കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 1991 മുതൽ 1995 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു.1987ലും 1991 ലും കൊയിലാണ്ടിയിൽ നിന്നുള്ള നിയമസഭാ അംഗമായിരുന്നു. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു താമസം .മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും.