Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ളയിൽ...

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധം : സഭാ നടപടികൾ നിർത്തിവെച്ചു

തിരുവന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ സഭയിൽ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു.ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

അൻവർ സാദത്ത് എംഎല്‍എ സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ചു.വാച്ച് ആൻഡ് വാർഡ് തടഞ്ഞു.ഇതോടെ സ്പീക്കർ എ.എൻ.ഷംസീർ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് പോയി.പിന്നീട് സഭ നിർത്തിവെച്ചു. 

ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിനിൽക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.പ്രതിപക്ഷം ജനാധിപത്യത്തോടുള്ള അവഹേളനമാണ് നടത്തുന്നതെന്നും വിഷയ ഭാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തരപ്രമേയം പോലുമില്ലെന്നും മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലാതല കേരളോത്സവം 9 ന് തുടങ്ങും

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം    ഫെബ്രുവരി ഒമ്പത്,10, 11,13 14 തീയതികളിൽ കഞ്ഞിക്കുഴിയിൽ വിവിധ വേദികളിലായി നടക്കും. കായിക മത്സരങ്ങൾ ഫെബ്രുവരി ഒമ്പതിനും കലാമത്സരങ്ങൾ 13നും ആരംഭിക്കും. കേരളോത്സവത്തിൻ്റെ...

Kerala Lottery Result : 03/06/2024 Win Win W 772

1st Prize Rs.7,500,000/- (75 Lakhs) WH 833495 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WA 833495 WB 833495 WC 833495 WD 833495 WE 833495 WF 833495 WG 833495 WJ 833495 WK...
- Advertisment -

Most Popular

- Advertisement -