തൃശൂർ: അവിണിശ്ശേരി ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാൻ കൺസോർഷ്യം രൂപവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യഘട്ടത്തിൽ ഒരു കോടി രൂപ തന്റെ വകയായി നൽകും. ബാക്കി തുക സമൂഹത്തിലെ സുമനസ്സുകളിൽ നിന്ന് സമാഹരിക്കും.
ആശ പ്രവർത്തകർക്ക് വരുമാനം ലഭ്യമാക്കാൻ കഴിയും വിധം സംസ്ഥാനം മുഴുവൻ കൺസോർഷ്യം നടപ്പാക്കു മെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെത്തി ആശ മാരെ കാണുമെന്നും കൺസോർഷ്യത്തെപ്പറ്റി സംസാരിക്കുമെന്നും
സുരേഷ് ഗോപി പറഞ്ഞു.