Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsമന്ത്രിയുടെ ഭർത്താവിന്റെ...

മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപം ഓട നിർമാണം: കോൺഗ്രസുകാരും പൊലീസും തമ്മിൽ തർക്കം‌

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപത്തെ ഓട നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പത്തനംതിട്ട കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ‌ തർക്കം. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപ് പ്രതിഷേധമുണ്ടായ സമയത്ത് ഇവിടെ സ്ഥാപിച്ച കൊടി പൊലീസെടുത്ത് മാറ്റിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. തർക്കമേഖല ഒഴിവാക്കി ഈ ഭാഗത്തെ റോഡിന്റെ നിർമാണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി അനുമതി നൽകിയിരുന്നു.

താൻ മന്ത്രിയാകുന്നതിനു മുൻപ് റോഡ് നിർമാണത്തിനുള്ള ധനാനുമതി നൽകിയതാണ്. കിഫ്ബി നിശ്ചയിച്ച അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകൾ സഹിതം കാണിച്ചിട്ടും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേൾക്കാൻ തയാറാകുന്നില്ലെന്നും കാട്ടി മന്ത്രി നേരത്തെ വിശദീകരണം നൽകിയിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023 ലെ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം.ഇന്ത്യൻ‌ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര...

എൽഡിഎഫിൽ ഉറച്ചുനില്‍ക്കും : ജോസ് കെ മാണി

തിരുവനന്തപുരം : ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണ് .പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി പാലാ നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി...
- Advertisment -

Most Popular

- Advertisement -