Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതുറവൂർ-അരൂർ എലിവേറ്റഡ്...

തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം: യാത്ര പ്രശ്നങ്ങൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി

ആലപ്പുഴ : തുറവൂർ മുതൽ അരൂർ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിർമാണ പ്രവർത്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള നിലവിലുള്ള നിർമ്മാണ പ്രവർത്തികളുടെ കിഴക്കുഭാഗത്തെ റോഡ് ടാർ ചെയ്യാൻ തീരുമാനിച്ചു. നിലവിൽ അരൂർ നിന്ന് തുറവൂരിലേക്ക് പോകുന്ന കിഴക്കുഭാഗത്തെ റോഡാണ് ആദ്യം ടാർ ചെയ്യുക.

ഇതിനായി തുടർച്ചയായ മഴ തീർന്നാലുടനെ വാഹനഗതാഗതം മൂന്നുദിവസത്തേക്ക് തിരിച്ചുവിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അവധിദിവസങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിന് കളക്ടർ തുറവൂരിൽ ചേർന്ന ദേശീയ പാത അധികൃതരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും  യോഗത്തിൽ നിർദേശം നൽകി.

റോഡ് ഗതാഗതം നിയന്ത്രിക്കുന്നു സംബന്ധിച്ച് യോഗ തീരുമാനങ്ങൾ ജില്ലയുടെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി പി. പ്രസാദുമായി ചർച്ച ചെയ്ത്  അന്തിമ അനുവാദം ലഭിച്ച ശേഷം നടപ്പിലാക്കുമെന്ന്  കളക്ടർ  പറഞ്ഞു.

12 കിലോമീറ്റർ വരുന്ന ഈ ഭാഗം ഒരുവശം കുഴി അടച്ച് ടാർ ചെയ്യുന്നതിന് മൂന്ന് ദിവസം ആണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഭാഗത്ത് കൂടുതൽ കുഴികൾ ഉള്ളത് പരിഗണിച്ചാണ് ആദ്യം ഈ ഭാഗം നന്നാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. തുടർന്ന് പടിഞ്ഞാറുഭാഗത്തെ റോഡിൻറെ ടാറിങ്ങും നടത്തും ഇതിനായി പിന്നീട് ഗതാഗത ക്രമീകരണം നടത്തേണ്ടി വരും. 

പാലത്തിൽ സ്ഥാപിക്കുന്നതിനുള്ള ഗർഡറുകൾ കൊണ്ടു പോകുന്ന സമയത്തും മുകളിൽ സ്ഥാപിക്കുന്ന സമയത്തും ഗതാഗതം ക്രമീകരിക്കേണ്ടി വരുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ്

പത്തനംതിട്ട : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ്, ആയുഷ് മന്ത്രാലയം,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗസാന ഭാരതിൻ്റെയും, യോഗാസന സ്പോർട്സ്...

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച : രണ്ടുപേർ അറസ്റ്റിൽ

പാരിസ് : പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ആഭരണ കവർച്ചയിൽ രണ്ടു പേർ അറസ്റ്റിൽ. മ്യൂസിയത്തിൽ നിന്നും വിലയേറിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച ആയപ്പോഴാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.ഫ്രഞ്ച് പൗരന്മാരായ പ്രതികൾ മറ്റു പല...
- Advertisment -

Most Popular

- Advertisement -