Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiസഹകരണ ബാങ്ക്...

സഹകരണ ബാങ്ക് ക്രമക്കേട് : മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്

കൊച്ചി : സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് ഇന്ന് രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്.

തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. തൃശൂരില്‍ അഞ്ചിടങ്ങളിലാണ് പരിശോധനകള്‍ നടക്കുന്നത്. എറണാകുളം ജില്ലയിലെ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്.

ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വ്യാജ വായ്പകള്‍ വഴി അങ്കമാലി അര്‍ബന്‍ ബാങ്കില്‍ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍. രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് സ്വന്തം ടിന്നിൽ അരവണ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങുന്നു

പത്തനംതിട്ട : വരുന്ന ശബരിമല സീസണിൽ ദേവസ്വം ബോർഡ് സ്വന്തം ടിന്നിൽ അരവണ വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. നിലയ്ക്കലിൽ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപത്തും ഗോശാലയ്ക്ക് അടുത്തുമുള്ള അഞ്ച് വലിയ ഷെഡിൽ...

സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി. മഴക്കുറവ്...
- Advertisment -

Most Popular

- Advertisement -