കോട്ടയം : ശബരിമല വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ സ്ഥലമല്ലെന്ന് പാലാ സബ് കോടതി.സർക്കാറിന്റെ ഹർജി കോടതി തള്ളി. ഉടമസ്ഥാവകാശം സംബന്ധിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിനാണ്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. 1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ സ്ഥലം സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്.






