Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിപിഐക്ക് പ്രതിപക്ഷ...

സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം: സാങ്കേതിക തടസങ്ങൾ പറയാൻ പറ്റില്ല – ബിനോയ് വിശ്വം

കൊച്ചി : സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഎം ആണ്. സര്‍ക്കാറിനെ തിരുത്തേണ്ട ഘട്ടങ്ങളില്‍ സിപിഐ കൃത്യമായി തിരുത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ ശക്തമായ വിമര്‍ശനമാണ് സിപിഐഎമ്മിനെതിരെ ഉന്നയിക്കുന്നത്. പി എം ശ്രീ, ആശാവര്‍ക്കര്‍മാരുടെ സമരം തുടങ്ങി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ കനത്ത തിരിച്ചടിക്ക് കാരണമായി. മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ മുന്നോട്ട് പോയതും പരാജയത്തിന് കാരണമായതായും സിപിഐ നേതാക്കള്‍ പറയുന്നു.

മുന്നണിയില്‍ കൂടിയാലോചന ഇല്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായി എന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയെ അംഗം പ്രകാശ് ബാബു വിമര്‍ശിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ മേപ്രാൽ സ്വദേശിയും

തിരുവല്ല: കുവൈത്തിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ തിരുവല്ല സ്വദേശിയും. തിരുവല്ല  മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ  തോസ് സി ഉമ്മൻ (ജോബി-37) ആണ് മരിച്ചത്.അഞ്ച് വർഷം മുമ്പ് എൻ.ഡി. ടെക്നീഷ്യൻ ആയാണ്...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. വാതിൽപ്പാളിയിൽ നടന്ന സ്വർണ മോഷണവുമായി ബന്ധപ്പെട്ട് എസ്‌ഐടി തുടർച്ചയായി പരിശോധനകൾ നടത്തുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഉറപ്പുവരുത്താനാണ് അന്വേഷണ...
- Advertisment -

Most Popular

- Advertisement -