തിരുവല്ല : സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനത്തിന് തുടക്കമായി. ആലംതുരുത്തി റിയോ ടെക്സാസ് കൺവൻഷൻ സെൻ്ററിൽ ഒരുക്കിയിട്ടുള്ള കെ എസ് പണിക്കർ നഗറിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പ്രതിനിധി സമ്മേളനം ആരംഭിച്ചത്.
ഏരിയാ കമ്മറ്റി അംഗം പി ഡി മോഹനൻ പതാക ഉയർത്തി. സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി ഡി മോഹൻദാസ് അധ്യക്ഷനായി.
സ്വാഗത സംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, ഏരിയാ ആക്ടിംഗ് സെക്രട്ടറി പി ബി സതീശ് കുമാർ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, അഡ്വ. ആർ സനൽകുമാർ, ടി ഡി ബൈജു, ഓമല്ലൂർ ശങ്കരൻ, പി ബി ഹർഷകുമാർ, പി.ആർ പ്രസാദ്, നിർമ്മലാദേവി, സ്വാഗത സംഘം ജനറൽ കൺവീനർ ജോസഫ് തോമസ് എന്നിവർ പ്രസംഗിച്ചു.
ഏരിയാ കമ്മറ്റി അംഗങ്ങളായ അഡ്വ. പ്രമോദ് ഇളമൺ രക്തസാക്ഷി പ്രമേയവും, അഡ്വ. ജെനു മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബാലസംഘം പ്രവർത്തകർ സ്വാഗത നൃത്തം അവതരിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് പുതിയ കമ്മറ്റി തെരെഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. ശനിയാഴ്‌ച വൈകിട്ട് 4ന് സൈക്കിൾ മുക്കിൽ നിന്നും പ്രകടനവും റെഡ് വാളൻ്റിയർ മാർച്ചും ആരംഭിക്കും. തുടർന്ന് ആലംതുരുത്തി ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.