ആലപ്പുഴ : ആലപ്പുഴ നീലംപേരൂർ പഞ്ചായത്തിൽ സിപിഎം – ബിജെപി സംഘർഷം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഡിവൈഎഫ്‌ഐ നേതാവും ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന രാംജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തെത്തുടർന്നുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ 6 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.






