Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനല്ല സമൂഹ...

നല്ല സമൂഹ സൃഷ്ടി വൈ.എം.സി.എ യുടെ ലക്ഷ്യം : പരിശുദ്ധ കാതോലിക്ക ബാവ

തിരുവല്ല : മദ്യം, മയക്കുമരുന്ന് തുടങ്ങിയ മാനസിക അവസ്ഥയിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന വലിയ പ്രവർത്തനം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും   മാലിന്യ വസ്തുക്കൾ മൂലം അന്തരീക്ഷം മലിനമാക്കി പ്രകൃതിയെ നശിപ്പിക്കുന്ന സാഹചര്യത്തിൽ നിന്ന് നമ്മുടെ പരിസരങ്ങളും പ്രദേശങ്ങളും മനോഹരമായി സംരക്ഷിക്കുവാൻ സാധിക്കണമെന്നും പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് III കാതോലിക്കാ ബാവ. വൈ.എം.സി.എ സബ് – റീജൺ റൂബി ജൂബിലി ആഘോഷ പരിപാടികൾ തിരുവല്ലാ വൈ.എം.സി.എ യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു  കാതോലിക്കാ  ബാവാ. വിവിധ തലങ്ങളിൽ സമൂഹം നേരിടുന്ന ഇരുട്ട് അവസ്ഥയിൽ നിന്ന് വെളിച്ചമായി മാറണമെന്നും നല്ല സമൂഹ സൃഷ്ടിക്കുകയാണ് വൈ.എം.സി.എ യുടെ ലക്ഷ്യമെന്ന്  കാതോലിക്കാ ബാവാ പറഞ്ഞു.

സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത  വഹിച്ചു. അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു, സബ് –  റീജൺ മുൻ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, തിരുവല്ല വൈ.എം.സി.എ പ്രസിഡന്റ് പ്രൊഫ. കുര്യൻ ജോൺ, ജൂബിലി കമ്മിറ്റി ചെയർമാൻ വർഗീസ് മങ്ങാട്, ജനറൽ കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ, കോ-ഓർഡിനേറ്റർ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി എബ്രഹാം, ജൂബിൻ ജോൺ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, ലാലു തോമസ്, ലിനോജ് ചാക്കോ, ജേക്കബ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഡോ. ബി.ജി ഗോകുലൻ, ജോസി പോൾ മാരേട്ട് എന്നിവർക്ക് ജൂബിലി അവാർഡുകൾ വിതരണം ചെയ്തു. റവ. പ്രസാദ് വി. കുഴിയത്ത്, സജി മാമ്പ്രക്കുഴിയിൽ, ശാന്തി വിൽസൺ, എലിസബേത്ത് കെ. ജോർജ് എന്നിവർ സോത്രശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

സബ് – റീജണിലേയും യൂണിറ്റുകളിലേയും  മുൻകാല നേതാക്കന്മാരെ യോഗത്തിൽ ആദരിച്ചു. സബ് – റീജൺ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ജൂബിലിയുടെ ഭാഗമായി ഭവന ദാനം, വിദ്യാഭ്യാസ സഹായം ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് രൂപം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (13/06/2024) വ്യാഴം ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന ആശാരിപറമ്പിൽ കടവ്, കാട്ടിൽകുന്നേൽ, കല്ലുങ്കൽ ചർച്ച്, കല്ലുങ്കൽ, പൂർണിമ, തെക്കേ നട, ചാത്തൻകേരി ക്ഷേത്രം പരിധിയിൽ പകൽ വൈദ്യൂതി...

ആലപ്പുഴ കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു: ആളപായമില്ല

ആലപ്പുഴ: ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ...
- Advertisment -

Most Popular

- Advertisement -