തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച്.സമൂഹമാദ്ധ്യമങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും ആരോപണം ഉന്നയിച്ച സ്ത്രീകളെ നേരിൽ കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ അന്വേഷിക്കും.സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും.
പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റേ സെബാസ്റ്റ്യന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും .സ്ത്രീകളെ ശല്യം ചെയ്തു, പീഡിപ്പിച്ചു തുടങ്ങിയവ ആരോപിച്ച് പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും ഷിന്റോ പരാതി നൽകിയിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആറു പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്.എന്നാൽ ഇരയാക്കപ്പെട്ടവർ ആരും പൊലീസില്‍ നേരിട്ടു പരാതി നല്‍കിയിട്ടില്ല. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.






