Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalക്രിമിനല്‍ നടപടിക്രമ...

ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍:  ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കമായി

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമപ്രകാരം മാര്‍ച്ച് മുതല്‍ ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കമായി. അറസ്റ്റിലായ എല്ലാവരുടെയും കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരായ മറ്റുള്ളവരുടെയും വിരലടയാളം, നേത്രാന്തരപടലം, കൃഷ്ണമണി തുടങ്ങിയ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് നടപ്പിലാകുന്നത്.

ഇത്തരത്തിലുളള ഇന്ത്യയിലെ ആദ്യത്തെ വ്യക്തി ശേഖരണം ഡല്‍ഹിയിലും രാജസ്ഥാനിലും പോലീസ് തുടക്കമിട്ടു. ഫോറന്‍സിക് ശാഖയുടെ പരിമിതികള്‍ കാരണം, രക്തസാമ്പിളുകളില്‍ നിന്ന് എടുക്കുന്ന ഡിഎന്‍എ ശേഖരണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2022-ല്‍ പാര്‍ലമെന്റ് പാസാക്കിയതും മൂന്ന് വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലും രാജസ്ഥാനിലും പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്തതുമായ ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമത്തിന് അനുസൃതമായി മാര്‍ച്ച് മുതലാണ് ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.

ഏകദേശം 1,300 പോലീസ് അന്വേഷണ കേന്ദ്രങ്ങളില്‍ ഇത്തരം നടപടികള്‍ നടപ്പിലാക്കുമെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃപ്പൂണിത്തുറയിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു

കൊച്ചി : തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു .ഇന്ന് രാവിലെ 9.30-ഓടെയാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര താഴെ വീണത്.ആയ മാത്രമായിരുന്നു...

ഇളകൊള്ളൂർ അതിരാത്രത്തിന് നാളെ  തിരി തെളിയും

കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിനു നാളെ  തുടക്കമാകും. വൈകിട്ട് 3 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. 5 മണിക്ക് യജമാനൻ പത്നീ സമേതം യജ്ഞ ശാലയിലേക്ക് പ്രവേശിക്കും.  തുടർന്നാണ് യാഗത്തിനായുള്ള അഗ്നി പകരുന്ന പ്രാതരഗ്നിഹോത്രം നടക്കുന്നത്....
- Advertisment -

Most Popular

- Advertisement -