Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ തിരക്ക്...

ശബരിമലയിൽ തിരക്ക് കൂടി : തിങ്കളാഴ്ച്ച തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞു

ശബരിമല : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി.

ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അവധി ദിവസം എത്തിയവർക്ക് പ്രയാസമില്ലാതെ ദർശനം സാധ്യമായി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വർധിച്ചത്. വൈകുന്നേരത്തോടെ നടപന്തൽ നിറഞ്ഞുകവിഞ്ഞു.അവധി ദിനങ്ങൾക്ക് ശേഷമുള്ള തിരക്ക് പ്രതീക്ഷിച്ചതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസ് മറ്റൊരു ബസിലും കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ ബ്രക്ക് നഷ്ടപെട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്  ബസ് മറ്റൊരു ബസിലും കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബസ് ഡ്രൈവറുടെ സമയോജിതമായ ഇടപെടിൽ മൂലം വൻ ദുരന്തം ഒഴിവായി....

കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

ന്യൂഡൽഹി : പാർലമെന്റ് സമുച്ചയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് എംപിമാരുടെ യോ​ഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല .തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും...

കാണാതായി

- Advertisment -

Most Popular

- Advertisement -