Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി സ്ഥിരീകരിച്ച...

പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്നിടങ്ങളില്‍ കള്ളിങ് തുടരുന്നു

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ,തകഴി, അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ കള്ളിംഗ് പ്രവർത്തനങ്ങൾ തുടങ്ങി. കൊല്ലം ജില്ലയിൽ നിന്നുള്ള 5 ദ്രുതകർമ്മ സേന അംഗങ്ങളും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 ദ്രുതകർമ്മ സേന അംഗങ്ങളും കള്ളിംഗ് പരിപാടിയിൽ പങ്കെടുത്തു. രാവിലെ  ദ്രുതകർമ്മ സേന അംഗങ്ങൾക്ക് എടത്വ കമ്മ്യൂണിറ്റി ഹാളിൽ  മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പ് അധികൃതരും പരിശീലനം നൽകുകയും ചെയ്തു.

എടത്വ പഞ്ചായത്തിൽ 9 ദ്രുതകർമ്മ സേനയും തകഴി പഞ്ചായത്തിൽ 6 ദ്രുതകർമ്മ സേനയും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ 3 ദ്രുതകർമ്മ സേനയും ഉൾപ്പെടെ 18 ടീം ആയിരുന്നു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഏകദേശം 10 മണിയോടുകൂടി കള്ളിംഗ് പരിപാടികൾ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പ്,  ആരോഗ്യവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കള്ളിങ്ങ് ജോലികൾ തുടരുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകൾ ...

മണ്ഡലകാല തീർത്ഥാടനം: കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തിയത് 8657 ദീർഘദൂര ട്രിപ്പുകൾ

ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച്  കെ.എസ്.ആർ.ടി. സി 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി. പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പാണ് നടത്തിയതെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്‌പെഷൽ ഓഫീസർ കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. ശരാശരി പ്രതിദിന...
- Advertisment -

Most Popular

- Advertisement -