Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalദാന ചുഴലിക്കാറ്റ്...

ദാന ചുഴലിക്കാറ്റ് കര തൊട്ടു : കനത്ത ജാഗ്രത

ഭുവനേശ്വർ : ദാന ചുഴലിക്കാറ്റ് കര തൊട്ടു. വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഇത് വടക്കൻ ഒഡീഷയ്ക്ക് കുറുകെ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് ദുർബലമാവുകയും  ചെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്.

ഒഡീഷ തീരത്ത് ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്.വൻസബ, ഭദ്രക്, ധമ്ര എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയും നാശം വിതച്ചു. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാ ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് ഒഡിഷ മുഖ്യമന്ത്രി അറിയിച്ചു.16 ജില്ലകളിൽ മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്.

രാവിലെ പതിനൊന്നരയോടെ കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് .ഒഡിഷ ,പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ഇരു സംസ്ഥാനങ്ങളിലും ഇന്ന് സ്‌കൂളുകൾ അടച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കി. കൊൽക്കത്തയിലും ഭുവനേശ്വറിലും വിമാനത്താവളങ്ങൾ അടച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന്  മുതല്‍

കോഴഞ്ചേരി: അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതല്‍ 22 വരെ പമ്പാനദി മണല്‍പ്പുറത്ത് നടക്കും. ഉദ്ഘാടനം 15ന് ഉച്ച തിരിഞ്ഞ് 3.30ന് സ്വാമി ആനന്ദവനം ഭാരതി നിര്‍വഹിക്കും. പ്രതിപക്ഷ...

മലപ്പുറത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം : അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു.കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് അപകടം .രണ്ട് അസം സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണു മരിച്ചത്.ഗുരുതരമായി പരിക്കു പറ്റിയ...
- Advertisment -

Most Popular

- Advertisement -