Wednesday, December 11, 2024
No menu items!

subscribe-youtube-channel

HomeNewsഫെം​ഗൽ ചുഴലിക്കാറ്റ്...

ഫെം​ഗൽ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.നാളെ മുതൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ,ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പൂർണമായും കരയിൽ പ്രവേശിച്ച ഫെം​ഗൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറി.പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.ആറു ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്.കാറ്റിന്റെ ശക്തി കുറഞ്ഞതിനു പിന്നാലെ ചെന്നൈ വിമാനത്താവളം തുറന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർത്തോമ്മാ സഭ വൈദികരുടെ വാർഷിക സമ്മേളനം 26 മുതൽ

തിരുവല്ല: മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 26 മുതൽ 29 വരെ ചരൽക്കുന്നിൽ നടക്കും. ഇടയൻ- ഇടം, ഇടർച്ച, ഇടപെടൽ എന്ന വിഷയത്തിൽ 4 ദിവസങ്ങളിലായി ചർച്ചകളും പഠനങ്ങളും ഉണ്ടാവും...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി.ഇന്ന് രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -