Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsനെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിയ്ക്കു വധശിക്ഷ

വയനാട്:നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ ഏകപ്രതി അർജുന് വധശിക്ഷ. നെല്ലിയമ്പം കാവടത്ത് പത്മാലയത്തില്‍ കേശവൻ (72) ഭാര്യ പത്മാവതി (68) എന്നിവരെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത് .മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്.വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊലപാതകത്തിൽ അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

2021 ജൂൺ 10-നാണ് മോഷണശ്രമം തടയാൻ ശ്രമിച്ച വൃദ്ധദമ്പതികളെ അർജുൻ കൊലപ്പെടുത്തിയത്. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി. പിന്നീട് പിടിയിലായ ഇയാൾ കസ്റ്റഡിയില്‍ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിൽ 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിൽ 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദൗത്യം തിരിച്ചറിഞ്ഞ് ലോകത്തെ രൂപാന്തരപ്പെടുത്തുവാൻ ഓരോ അല്മായർക്കും കഴിയണം: ഗീവർഗീസ് മാർ അപ്രേം

തിരുവല്ല: സഭയുടെ ദൗത്യം തിരിച്ചറിഞ്ഞ് ലോകത്തെ രൂപാന്തരപ്പെടുത്തുവാൻ ഓരോ അല്മായർക്കും കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പറഞ്ഞു .മലങ്കര കാത്തലിക്  അസോസിയേഷൻ തിരുവല്ല മേഖലയുടെ കർമ്മപരിപാടികളുടെയും  വിവിധ...

പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം സ്വദേശി

പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ...
- Advertisment -

Most Popular

- Advertisement -