തിരുവല്ല: അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിൻ്റെ ഭാഗമായി എൽ ഡി എഫ് തിരുവല്ല നിയോജകമണ്ഡലത്തിൽ സമ്മേളനവും പായസവിതരണവും നടത്തി. കെ എസ് ആർ ടി സി കോർണറിൽ നടന്ന പരിപാടി മാത്യൂ ടി തോമസ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. കൺവീനർ അഡ്വ ആർ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ സുരേഷ് തിട്ടപ്പള്ളി, ജ്യോതിഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.






