Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduദീപക്കിന്റെ മരണം...

ദീപക്കിന്റെ മരണം : പ്രതി ഷിംജിത മുസ്തഫ പിടിയിൽ

കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപണതേത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ പിടിയിൽ. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് ജില്ലാ കോടതിയിൽ ഇവർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. ഷിംജിതയ്ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

മുസ്ലിംലീഗ്‌ പ്രവർത്തകയും മുൻ പഞ്ചായത്ത്‌ അംഗവുമാണ് ഷിംജിത മുസ്തഫ. ഷിംജിത വിഡിയോ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് വീട്ടിൽ ഹുസൈൻ എം.ടി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി...

ജയിലിനുള്ളിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം : ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിൽ .പൂജപ്പുര ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. ഇന്നലെ രാത്രി മുതൽ...
- Advertisment -

Most Popular

- Advertisement -