Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകൂറുമാറ്റം :...

കൂറുമാറ്റം : ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

പത്തനംതിട്ട : പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി. 2022 ജൂലൈ 25 ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് കമ്മീഷന്റെ നടപടി. 13-ാം വാർഡ് അംഗം ഷിജു പി. കുരുവിള നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

നിലവിൽ അംഗമായി തുടരുന്നതിനും 2024 ജൂലൈ ഒൻപത് മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭഗവത് കഥകള്‍ അനുഭവിച്ചറിയണം: ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ

തിരുവല്ല: ഭഗവത്കഥകള്‍ അനുഭവിച്ചറിയണമെന്ന് ഭാഗവതാചാര്യന്‍ ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ. ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണം. ഓരോ വിഷയങ്ങളും ആഴത്തിലറിയാന്‍ സാധിക്കണം. ഇങ്ങനെ സാധിച്ചവര്‍ക്ക് മാത്രമാണ് നല്ലൊരു വക്താവും ശ്രോതാവും ആകാന്‍ സാധിക്കു. തിരുവല്ല കാവുംഭാഗം...

പുതുവത്സരത്തില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : പുതുവത്സരത്തില്‍ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി  നൽകി .സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് അനുമതി.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വെളി മൈതാനത്ത് ഗാലാഡി ഫോർട്ട് കൊച്ചി...
- Advertisment -

Most Popular

- Advertisement -