ന്യൂഡൽഹി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീം കോടതി. ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത് . ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം.
തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇടക്കാല ജാമ്യം നൽകുന്നതിനെ ഇ.ഡി കോടതിയിൽ ശക്തമായി എതിർത്തിരുന്നു.