ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജാമ്യാപേക്ഷയിൽ സിബിഐയുടെ മറുപടി തേടിയ സുപ്രീം കോടതി കേസ് ഈ മാസം 23ലേക്ക് മാറ്റി. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന് മുൻപിൽ വന്നത് .
നേരത്തേ രണ്ട് ഹര്‍ജികളും ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ കേജ്‌രിവാളിനു സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ കെജ്‌രിവാളിന് ജയിൽമോചിതനാകാൻ കഴിയുകയുള്ളു.മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.