ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സിബിഐ, ഇ.ഡി കേസുകളിൽ ഉപാധികളോടെയാണ് ജസ്റ്റിസ് ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 17 മാസത്തെ ജയിൽവാസത്തിന് ഒടുവിലാണ് സിസോദിയയ്ക്കു ജാമ്യം ലഭിക്കുന്നത്.
10 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം,പാസ്പോർട്ട് സറണ്ടർ ചെയ്യണം, ആഴ്ചയില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളാണുള്ളത്. 2023 ഫെബ്രുവരി 26നാണു മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. വിചാരണ വേഗത്തില്‍ നടത്താനുള്ള തടവ്പുള്ളിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത് .