Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതീർഥാടകർക്ക് ക്ഷീണവും...

തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം വക ബിസ്ക്കറ്റ് ,ചുക്ക് വെള്ള വിതരണം

ശബരിമല : ശരണപാതയിൽ തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം ബോർഡ് നൽകി വരുന്നത് ദിവസവും 4.5 ലക്ഷം എണ്ണം ബിസ്ക്കറ്റുകളും 20,000 ലിറ്റർ ചുക്ക് വെള്ളവും . ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിൽ ചുക്ക് വെള്ളവും ശബരി പീഠം മുതൽ സന്നിധാനം വരെ ബിസ്കറ്റുമാണ് വിതരണം ചെയ്യുന്നത്.

മണ്ഡല കാലം പകുതി പിന്നിടുമ്പോൾ ഇതിനകം 85 ലക്ഷത്തോളം ബിസ്ക്കറ്റുകൾ വിതരണം ചെയ്തതായും ഈ തീർഥാടന കാലത്ത് രണ്ടു കോടി ബിസ്ക്കറ്റുകൾ വിതരണം ചെയ്യുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.

ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തിളപ്പിച്ചാണ് പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നതെന്നും വൃത്തിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നുണ്ടെന്നും കുടിവെള്ള വിതരണം സ്പെഷ്യൽ ഓഫീസർ ജി പി പ്രവീൺ പറഞ്ഞു.പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്.

തീർഥാടകർക്ക് വെള്ളം ശേഖരിക്കാൻ ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് വരെ 44  കുടിവെള്ള ടാപ്പുകൾ സജ്ജമാക്കിയിട്ടുണ്ട് . നടപ്പന്തലിൽമാത്രം 27 ടാപ്പുകളിലും വലിയ നടപ്പന്തലിൽ അഞ്ച് ട്രോളികളിൽ ദിവസം മുഴുവനും കുടിവെള്ളം വിതരണം ചെയ്തുവരികയാണ് . 614 താൽക്കാലിക ജീവനക്കാരെയാണ് ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

തിരുവനന്തപുരം : ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷത്തിലേക്ക് . 1950 ഏപ്രിൽ 1 നാണ് തിരുവനന്തപുരം നിലയത്തിൽ നിന്നും പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും...

മഴ മുന്നറിയിപ്പിൽ മാറ്റം:ഇന്നത്തെ റെഡ് അലര്‍ട്ട് പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്നത്തെ റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചു.തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണുള്ളത് .നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -