ശബരിമല : ശബരിമല തീർഥാടകർ സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ അവിടെ നിക്ഷേപിക്കരുത്. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം ചെയ്യുകയോ അവയ്ക്ക് ഭക്ഷണ പദാർഥങ്ങൾ നൽകുകയോ ചെയ്യരുത്. പമ്പയിലും ശരണപാതയിലും സന്നിധാനത്തും സജ്ജീകരിച്ചിട്ടുള്ള ശൗചാലയങ്ങൾ ഉപയോഗിക്കണം. സുരക്ഷിതവും സുഗമവുമായി തീർഥാടനം നടത്തുന്നതിന് സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.