Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷിക്കാരിയായ ആനിക്ക്...

ഭിന്നശേഷിക്കാരിയായ ആനിക്ക് ഇനി സ്വന്തംകാലിൽ നിൽക്കാം: സ്വയംതൊഴിൽ ആരംഭിക്കാൻ 35000 രൂപ അനുവദിച്ച് മന്ത്രി

ആലപ്പുഴ: സംസാരിക്കുവാൻ പ്രയാസമാണെമെങ്കിലും 70 ശതമാനത്തോളം ഭിന്നശേഷിക്കാരിയായ അർത്തുങ്കൽ സ്വദേശിനി ആനി ജ്യോതി കൃഷി വകുപ്പ് മന്ത്രി പ്രസാദിനോട് തന്നാൽ കൊണ്ടാവുന്ന വിധം സന്തോഷവും നന്ദിയും  പ്രകടിപ്പിച്ചുകൊണ്ടാണ് അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്. ജീവിത വഴി തെളിഞ്ഞു കിട്ടിയ  സന്തോഷമായിരുന്നു അപ്പോൾ ആനിയുടെ മുഖത്ത്.  ചേർത്തല താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിലെത്തിയ ആനിയുടെ പരാതിയിൽ വളരെ പെട്ടെന്നാണ് മന്ത്രി തീരുമാനമെടുത്തത്.

അമ്മയുടെ മരണശേഷം  ആനി പ്രായമായ അച്ഛനോടൊപ്പമാണ്  താമസം. സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന് എന്തെങ്കിലും സ്വയംതൊഴിൽ ചെയ്യാൻ  സാമ്പത്തിക സഹായം അഭ്യർത്ഥിച്ചാണ് ആനി  അദാലത്തിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച മന്ത്രി പി പ്രസാദ് ആനിയോട് വിവരങ്ങൾ ചോദിച്ചറിയുകയും സ്വയം തൊഴിൽ തുടങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പിൻ്റെ സ്വാശ്രയ പദ്ധതി പ്രകാരം പശു വളർത്തലിന് 35000 രൂപ അനുവദിക്കുകയുമായിരുന്നു. സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന്  ആനിയെടുത്ത തീരുമാനത്തെ മന്ത്രി അഭിനന്ദിക്കുകയും എല്ലാ വിധ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം : ഒരു മാസത്തെ തീർത്ഥാടനം സുഗമമെന്ന് ഉന്നതതല യോഗം വിലയിരുത്തൽ

ശബരിമല: ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ സീസൺ ഒരു മാസം പൂർത്തിയാകുമ്പോൾ സുഗമമായ തീർഥാടനകാലം ആയിരുന്നെന്ന് ഞായറാഴ്ച ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. മികച്ച രീതിയിൽ എല്ലാ വകുപ്പുകളും ദേവസ്വവും സഹകരിച്ചതുകൊണ്ടാണ്...

കുട്ടിക്ക് തിളച്ച പാല്‍ നല്‍കിയ അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരേ കേസ്

കണ്ണൂർ:സംസാരിക്കാൻ ബുദ്ധിമുട്ടുള്ള അഞ്ച് വയസ്സുകാരന് അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് പൊളളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു.കണ്ണൂർ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി. ഷീബയ്ക്കെതിരെയാണ് കേസ്.കുട്ടിക്ക് പൊളളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ...
- Advertisment -

Most Popular

- Advertisement -