Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅനധികൃത സ്വത്ത്...

അനധികൃത സ്വത്ത് സമ്പാദന കേസ് : എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറയിലെ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്. ഇന്ന് കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.

2007 മുതൽ 2016 വരെയുള്ള കാലയളവിൽ കെ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സമൻസ്. 2016ൽ ബാബുവിനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.

നിയമവിരുദ്ധമായി നേടിയ പണം കെ.ബാബു സ്ഥാവര, ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ബാബു 100 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു വിജിലൻസ് സമർപ്പിച്ച എഫ്ഐആറിലുണ്ടായിരുന്നത്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ അത് 25 ലക്ഷം രൂപയായി കുറഞ്ഞു.

ജനപ്രതിനിധിയെന്ന നിലയിൽ പലപ്പോഴായി സർക്കാരിൽ നിന്നു കൈപ്പറ്റിയ 40 ലക്ഷം രൂപ വിജിലൻസ് പരിഗണിച്ചില്ലെന്നും ഇ.ഡിയെ ബാബു അറിയിച്ചിരുന്നു. എന്നാൽ വിജിലൻസ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്‌ക്കു തുല്യമായ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. ഇതിനു പിന്നാലെയാണ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരിവ്യാപനത്തിൽ സർക്കാർ നിലപാട് പ്രോൽസാഹിപ്പിക്കുന്നത്. കെ സി ബിസി മദ്യ ലഹരി വിമുക്ത സമിതി

ചങ്ങനാശേരി : കേരളത്തിൽ ലഹരിവ്യാപനത്തിൽ സർക്കാരിൻ്റെ അഴകൊഴമ്പൻ നയം തിരുത്തിയേ മതിയാകൂയെന്ന് കെസിബിസി മദ്യ ലഹരി വിമുക്ത സമിതി. ബാല്ല്യത്തെയും കൗമാരത്തേയും യുവത്ത്വത്തെയും കുടുംബങ്ങളേയും ലഹരിയിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് എല്ലാം തച്ച് ഉടയ്ക്കാമെന്ന സർക്കാർ...

ഗാസയിലെ ഇസ്രേൽ വ്യോമാക്രമണത്തിൽ 200ലേറെ മരണം

ഗാസ : ഗാസയിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി . കനത്ത ബോംബാക്രമണത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം...
- Advertisment -

Most Popular

- Advertisement -