തിരുവല്ല: 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങര ഗ്രാമ പഞ്ചായത്തും ഐ സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ഷൈജു എംസി, അശ്വതി രാമചന്ദ്രൻ, സനിൽ കുമാരി, പഞ്ചായത്ത് സെക്രട്ടറി ലൈലാമണി എസ്സ്, ഐ സി ഡി എസ് സൂപ്പർവൈസർ റീനാ എസ് എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ മെഡിക്കൽ ക്യാമ്പും നടത്തി.






