Wednesday, January 7, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാനയുടെ ആക്രമണത്തില്‍...

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ആശ്വാസവുമായി ജില്ലാ കളക്ടര്‍

പത്തനംതിട്ട: റാന്നി തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പുളിയന്‍കുന്ന് മല കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് ആദ്യ ഘട്ട നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കൈമാറി. കാട്ടാന ശല്യം നേരിടാനുള്ള നടപടികളേക്കുറിച്ച് വനം വകുപ്പ് അധികൃതരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. ഇതിനനുസരിച്ചുള്ള നടപടികള്‍ വൈകാതെയുണ്ടാകും. ബിജുവിന്റെ ബന്ധുക്കളെ സമാശ്വസിപ്പിച്ച കളക്ടര്‍ ഈ വിഷയത്തില്‍ എല്ലാ വിധ തുടര്‍ നടപടികളും കാലതാമസമില്ലാതെ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി.
പുലര്‍ച്ചെ മൂന്നോടെ ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ കണ്ടെത്തുകയായിരുന്നു. സബ് കളക്ടര്‍ സഫ്‌ന നസ്‌റുദീന്‍, റാന്നി ഡി എഫ് ഒ ജയകുമാര്‍ ശര്‍മ്മ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻബാബു വിഷയത്തിൽ സർക്കാർ  ഗൗരവമായാണ് അന്വേഷണം നടത്തുന്നത്:   മന്ത്രി വി ശിവൻകുട്ടി

പത്തനംതിട്ട : നവീൻബാബു വിഷയത്തിൽ സർക്കാർ വളരെ ഗൗരവമായാണ് അന്വേഷണം നടത്തുന്നതെന്ന്  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എ ഡി എം നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്...

തിരുവനന്തപുരത്ത് ബിജെപി  മേയര്‍ ചര്‍ച്ച സജീവമാക്കുന്നു

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ച സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ...
- Advertisment -

Most Popular

- Advertisement -