Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിൽ മഴയ്ക്കൊപ്പം...

ജില്ലയിൽ മഴയ്ക്കൊപ്പം മിന്നൽ ഭീഷണിയും; ജാഗ്രത നിർദ്ദേശം

പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമാകുന്നതിനൊപ്പം ഇടിമിന്നൽ ഭീഷണിയും വർധിക്കുന്നു. മഴക്കാലത്തും തുലാവർഷത്തിലും ഇടിമിന്നൽ മൂലമുള്ള അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വീടുകൾക്കും വൈദ്യുത ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനു പുറമേ മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്ന ഇടിമിന്നൽ ജില്ലയിൽ ഗൗരവമായ ആശങ്കയാണ് ഉയർത്തുന്നത്.

ജില്ലയുടെ ഭൂപ്രകൃതിയും മലയോര മേഖലകളിലെ കാലാവസ്ഥാ വ്യതിയാനങ്ങളും ഇടിമിന്നൽ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. റാന്നി, കോന്നി, തണ്ണിത്തോട്, വടശേരിക്കര തുടങ്ങിയ മലയോര മേഖലകളിൽ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമാകുന്നത് അപകടസാധ്യത ഉയർത്തുന്നു.  കഴിഞ്ഞ ദിവസം  കോന്നി കുളത്തുമണിൽ 7 വീടുകൾക്കാണ് ഒരേ സമയം ഇടിമിന്നൽ പ്രഹരമേറ്റത്.

വൈദ്യുതോപകരണങ്ങൾ നശിച്ചതു കൂടാതെ വീടുകളുടെ ഭിത്തികളും വിണ്ടുകീറി. മഴ ആരംഭിക്കുന്നതിന് മുമ്പും മഴയ്ക്കിടയിലും ഇടിമിന്നൽ ഉണ്ടാകാമെന്നതിനാൽ ആകാശം തെളിഞ്ഞതായി തോന്നുന്ന സമയത്തുപോലും ജാഗ്രത ആവശ്യമാണ്.

കേരളത്തിൽ ഇടിമിന്നൽ അപകടങ്ങൾ സംബന്ധിച്ച കണക്കുകൾ പരിശോധിക്കുമ്പോൾ ജില്ലയുടെ സ്ഥിതിയും ആശങ്കാജനകമാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 2010 ജനുവരി മുതൽ 2014 മേയ് വരെയുള്ള കാലയളവിൽ ജില്ലയിൽ 10 ഇടിമിന്നൽ മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ആ കാലയളവിൽ ആകെ 110 ഇടിമിന്നൽ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

2022-ൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇടിമിന്നലുമായി ബന്ധപ്പെട്ട സംഭവങ്ങളും നാശനഷ്ടങ്ങളും ഗണ്യമായി വർധിച്ചിരുന്നു. 2020-ൽ ഏകദേശം 3,000 ഇടിമിന്നൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2021-ൽ ഇത് 67,000-ത്തോളമായി ഉയർന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ആരവമുയർത്തി എന്‍റെ കേരളം വിളംബരജാഥ

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ വരവറിയിച്ച് നഗരത്തില്‍ ആയിരങ്ങള്‍ അണിനിരന്ന വർണാഭമായ വിളംബര ജാഥ. മേയ് ആറു മുതൽ 12 വരെ...

മകരവിളക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം : മകരവിളക്ക് ഉത്സവകാലത്ത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൊല്ലം - കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ - ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ...
- Advertisment -

Most Popular

- Advertisement -