Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആഘോഷങ്ങളില്ലാതെ ജില്ലാതല...

ആഘോഷങ്ങളില്ലാതെ ജില്ലാതല കേരളോത്സവം തുടങ്ങി

ആലപ്പുഴ: ജില്ലാതല കേരളോത്സവം ആഘോഷമില്ലാതെ അമ്പലപ്പുഴയിലെ വിവിധ വേദികളില്‍ ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത് മൂലം 27, 28 തീയതികളിലേക്ക് നേരത്തേ കേരളോത്സവ മല്‍സരങ്ങള്‍ പുനക്രമീകരിച്ചിരുന്നു.

പിന്നീട് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെതുടര്‍ന്ന് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചതിനാല്‍ ആഘോഷപരിപാടികളില്ലാതെ ശനിയാഴ്ച്ച മല്‍സരങ്ങള്‍ ആരംഭിക്കുകയായിരുന്നു.കായികമല്‍സരങ്ങളുടെ ഭാഗമായി ഫുട്ബോള്‍ വണ്ടാനം ടിഡിഎംസി ഗ്രൗണ്ടിലും ക്രിക്കറ്റ് അറവുകാട് കാര്‍മ്മല്‍ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും നടന്നു.

കബഡിയും വടംവലിയും ഗവ. അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ചെസ്സ് മത്സരം പറവൂര്‍ പബ്ലിക് ലൈബ്രറിയിലും നീന്തല്‍, പഞ്ചഗുസ്തി മത്സരങ്ങള്‍ ആലപ്പുഴ രാജ കേശവദാസിലും, ഷട്ടില്‍ ബാഡ്മിന്റണ്‍ അമ്പലപ്പുഴ വിജയലക്ഷ്മി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും  രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. ആര്‍ച്ചറി മത്സരം നൂറനാട് സി ബി എം എച്ച് എസ് എസില്‍ നടന്നു. കലാമത്സരങ്ങള്‍  അമ്പലപ്പുഴ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആരംഭിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജന ക്ഷേമ ബോര്‍ഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍, വോളിബോള്‍, കളരിപ്പയറ്റ്, ബാസ്‌കറ്റ്‌ബോള്‍, കലാമല്‍സരങ്ങള്‍ എന്നിവ നടക്കും. ജില്ലാതല കേരളോത്സവം ഞായറാഴ്ച സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ ചൈത്രമാസ പൊങ്കാല നടന്നു

തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചൈത്രമാസ പൊങ്കാല  തന്ത്രിമുഖ്യൻ തറയിൽ കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ദേവസ്വം പ്രസിഡൻറ് വിജയകുമാർ തുണ്ടിയിൽ...

Kerala Lottery Result : 04/05/2024 Karunya KR 652

1st Prize Rs.80,00,000/- KB 904183 (GURUVAYOOR) Consolation Prize Rs.8,000/- KA 904183 KC 904183 KD 904183 KE 904183 KF 904183 KG 904183 KH 904183 KJ 904183 KK 904183...
- Advertisment -

Most Popular

- Advertisement -