പത്തനംതിട്ട: കെ. കെ. നായർ ജില്ലാ സ്റ്റേഡിയം നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. ഇൻഡോർ സ്റ്റേഡിയം, നീന്തൽ കുളം എന്നിവയുടെ നിർമാണം നടക്കുന്നു.
പൈലിംഗ് വർക്കുകൾ പുരോഗമിക്കുന്നു. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിന്റെ വികസന കുതിപ്പിന് വേഗം കൂടും. കൃത്യമായ ഇടവേളകളിൽ സംസ്ഥാന- ജില്ലാ തലങ്ങളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ, മുൻ എംഎൽഎ കെ. സി. രാജഗോപാലൻ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.