ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ ദ്വീപ് രാഷ്‌ട്രമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ.കോവിഡ് -19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിനും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ സമർപ്പണത്തെ മാനിച്ചുമാണ് പുരസ്‌കാരം.
2021 ഫെബ്രുവരിയിൽ ഇന്ത്യ ഡൊമിനിക്കയ്‌ക്ക് 70,000 ഡോസ് ആസ്ട്രസെനെക്ക COVID-19 വാക്‌സിൻ വിതരണം ചെയ്തിരുന്നു .നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ് ടൗണിൽ നടക്കുന്ന ഇന്ത്യ-കരീബിയൻ കമ്മ്യൂണിറ്റി ഉച്ചകോടിയിൽ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സിൽവാനി ബർട്ടൺ നരേന്ദ്ര മോദിക്ക് ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ സമ്മാനിക്കും.