Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും...

ആഭിചാരക്രിയകളും ദുർമന്ത്രവാദപ്രവൃത്തികളും ചെയ്യുന്നവരുടെ ചതിയിൽപ്പെടരുത് :ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : ജില്ലയിലെ ചിലയിടങ്ങളിൽ ആഭിചാരക്രിയകളും ദുർമന്ത്രവാദ പ്രവൃത്തികളും നടക്കുന്നതായി പരാതികളുണ്ടെന്നും, ആളുകൾ ഇത്തരക്കാരുടെ ചതിയിൽപ്പെടരുതെന്നും പോലീസ്. ഇത്തരം ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവുമെന്ന് ജില്ലാ
പോലീസ് മേധാവി വി അജിത് ഐ പി എസ്സ് അറിയിച്ചു.

പൊതുജനങ്ങളിൽ നിന്നും ഇത്തരക്കാരെ സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസിന് കർശന
നിർദേശം നൽകിയിട്ടുണ്ട്

ജ്യോതിഷാലയത്തിന്റെ മറവിൽ ദുർമന്ത്രവാദം നടക്കുന്നുണ്ടെന്ന പരാതിയിൽ കോന്നി ളാക്കൂരിലെ ജ്യോതിഷിയെ കഴിഞ്ഞദിവസം പോലീസ് താക്കീത് ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കോന്നി പോലീസ് അന്വേഷണം നടത്തി നടപടി കൈക്കൊണ്ടത്.

ജില്ലയിലെ വേറെ ചിലയിടങ്ങളിലും ദുർമന്ത്രവാദ ആഭിചാരവൃത്തികൾ
നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആളുകളുടെ വിശ്വാസങ്ങൾ മുതലെടുത്ത് സാമ്പത്തിക നേട്ടത്തിനായി ഇങ്ങനെ ചെയ്യുന്നവരെ തിരിച്ചറിയണമെന്നും ഇക്കൂട്ടർക്ക് അടിപ്പെടരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് കൊടിയേറി.  ദേവസ്വം പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ  കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  സെക്രട്ടറി ജി. മനോജ് കുമാർ, ഖജാൻജി...

സാഹിതീ സല്ലാപം ചർച്ച

തിരുവനന്തപുരം: ജയശ്ചന്ദ്രൻ കല്ലിംഗൽ രചിച്ച 'വഴിയരികിൽ ഒരു നിമിഷം' എന്ന യാത്രാ വിവരണ  ഗ്രന്ഥത്തെപ്പറ്റി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ സാംസ്കാരിക വിഭാഗമായ സാഹിതീ സല്ലാപം ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരി എസ് സരോജം...
- Advertisment -

Most Popular

- Advertisement -