Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsമാളികപ്പുറത്ത് വസ്ത്രം...

മാളികപ്പുറത്ത് വസ്ത്രം എറിയരുത് : തീർഥാടനം സുഗമമാക്കാൻ സഹകരിക്കണം- മാളികപ്പുറം മേൽശാന്തി

ശബരിമല: മാളികപ്പുറം ശ്രീകോവിലിനുമുകളിലേക്ക് വസ്ത്രം എറിയുന്നതുപോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് സുഗമമായ തീർഥയാത്രയാക്കി മാറ്റാൻ ഭക്തർ ശ്രദ്ധിക്കണം.

മകരവിളക്കിനായി നട തുറന്നിരിക്കുന്ന ഈ അവസരത്തിൽ ഭക്തജനത്തിരക്ക് വർധിക്കുകയാണ്. തൊഴാൻ വരുന്ന മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സഹകരിക്കണം. നിർദേശങ്ങൾ പാലിച്ച് എല്ലാവർക്കും മകരവിളക്ക് ദർശനം സുഗമമാക്കാൻ പ്രയത്നിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബലിതർപ്പണത്തിനായി പതിനായിരങ്ങൾ സ്നാനഘട്ടങ്ങളിൽ ഒഴുകിയെത്തി

തിരുവല്ല : പിതൃസ്മരണയിൽ ഇന്ന് പുലർച്ചെ മുതൽ  പതിനായിരങ്ങൾ  സ്നാനഘട്ടങ്ങളിൽ ഒഴുകിയെത്തി. മരണപ്പെട്ടു പോയ പിതൃക്കളുടെ ആത്മാവിനു മോക്ഷവും ശാന്തിയും വരുന്നതിനു വേണ്ടി  ബലി തർപ്പണം നടത്തി.  ബലിതർപ്പണം നടത്തുന്നിടത്ത്  സംഘാടകർ വിപുലമായ സജീകരണങ്ങൾ...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ്  നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -