ചങ്ങനാശ്ശേരി : കേരളത്തെ ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിന് സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ആവശ്യപ്പെട്ടു.കേരളാ കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി നടത്തിയ ജനസമ്പർക്ക പരിപാടിയുടെയും ഫണ്ട് ശേഖരണത്തിന്റെയും ഉദ്ഘാടനം നാലുകോടി ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കച്ചവടക്കാർക്ക് സർക്കാർ കൂട്ടുനിൽക്കുന്നു. 2016 ൽ 29 ബാറുകൾ ഉണ്ടായിരുന്ന കൊച്ചു കേരളത്തിൽ ബാറുകളുടെ എണ്ണം ആയിരമാക്കി കൊണ്ട് കേരളത്തെ ലഹരിയുടെ ഹബ്ബാക്കി സർക്കാർ മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് ജോഷി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി ജോർജുകുട്ടി മാപ്പിളശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, സംസ്ഥാന സെക്രട്ടറി സിബി ചാമക്കാല, നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ, ജില്ലാ സെക്രട്ടറി സെബാസ്റ്റ്യൻ സ്രാങ്കൽ, ജോസഫ് തോമസ്, ടോജോ സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർമാരായ ഡാർലി ടെജി, ജെസ്സി പുളിമൂട്ടിൽ, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വത്സമ്മ കുഞ്ഞുമോൻ, സ്വപ്ന ബിനു, ജെയിംസ് തെക്കേപ്പറമ്പിൽ, ബേബിച്ചൻ കാഞ്ഞിരത്തുംമൂട്ടിൽ, ജോഷി കൊല്ലാപുരം എന്നിവർ പ്രസംഗിച്ചു.






