തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ.എ.ജയതിലക് ചുമതലയേൽക്കും .നിലവിൽ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ ഏപ്രിൽ 30-നാണ് വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50–ാമത് ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തത് .1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് എ.ജയതിലക്. 2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ സര്‍വീസ് കാലാവധി.
