തിരുവല്ല : തപസ്യ കലാസാഹിത്യവേദി കടപ്ര- നിരണം സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കണ്ണശ്ശ കാവ്യോത്സവത്തിന്റെ സാംസ്കാരിക സഭയിൽ ഗാനരചയിതാവും, കവിയും സുദർശനം നേത്ര ചികിത്സാലയം എം ഡി യുമായ ഡോ ബി ജി ഗോകുലന് ഈ വർഷത്തെ കണ്ണശ്ശ കാവ്യ പുരസ്‌കാരം സമ്മാനിച്ചു .
20001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത സോപാന സംഗീതജ്ഞൻ ഏലൂർ ബിജു ഉദ്ഘാടനം നിർവ്വഹിച്ച സഭയിൽ തപസ്യ കലാ സാഹിത്യ വേദി നിരണം യൂണിറ്റ് അദ്ധ്യക്ഷൻ അശോകൻ ടി വി അധ്യക്ഷനായി. തപസ്യ പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ എം എ കബീർ മുഖ്യ പ്രഭാഷണം നടത്തി.
അടൂർ ഗാന്ധിഭവൻ ലഹരി ചികിത്സാ കേന്ദ്രം മാനേജർ രേഷ്മ എസ്, കൗൺസിലർ രാജശ്രീ എച്ച്. കുമാർ ,രാഷ്ട്രീയ സ്വയം സേവകസംഘം ശബരിഗിരി വിഭാഗ് കാര്യവാഹക് വിനു കണ്ണഞ്ചിറ, സോപാന ഗായകൻ ശിവകുമാർ അമൃതകല, സാമൂഹിക പ്രവർത്തകൻ മധു പരുമല തുടങ്ങിയവർ പ്രസംഗിച്ചു.