Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAdoorഡോ സിറിയക്...

ഡോ സിറിയക് പാപ്പച്ചൻ യുവടാലന്റ് അവാർഡിന് അർഹനായി

അടൂർ: ലൈഫ് ലൈൻ ആശുപത്രി ഗൈനക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചൻ എൻഡോസ്കോപ്പി രംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗൈനെക്കോളജിക്കൽ എൻഡോസ്കോപ്പിസ്റ്റിന്റെ യംഗ് ടാലന്റ് അവാർഡിന് അർഹനായി.

ബാംഗളൂരിൽ നടന്ന അസോസിയേഷന്റെ ദേശീയ കോൺഫെറെൻസിൽ വെച്ച് അസോസിയേഷൻ സെക്രട്ടറി ഡോ വിദ്യാ ഭട്ട്, പദ്മശ്രീ ഡോ സി എൻ മഞ്ജുനാഥ്  എന്നിവർ ചേർന്നു സമ്മാനിച്ചു.

താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഏറ്റവും ഭാരം കൂടിയ ഗർഭാശയം നീക്കം ചെയ്ത് ലോക റിക്കോർഡ് നേടിയിട്ടുള്ള ഡോ സിറിയക് പതിനയ്യായിരം ഗൈനക് എൻഡോസ്കോപ്പി ശസ്ത്രക്രിയകൾ വിജയകരമായി നടത്തുകയും അഞ്ഞൂറിലേറെ ഗൈനെക്കോളജിസ്റ്റുകളെ എൻഡോസ്കോപ്പിയിൽ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിർധന കുടുംബത്തിന് വീട്  നൽകി ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം.

റാന്നി : നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി ജനമൈത്രി പൊലീസിൻ്റെ കാരുണ്യഹസ്തം. പഴവങ്ങാടി പഞ്ചായത്തിലെ കുഴിക്കാലാ സ്വദേശി ലിജോയ്ക്കും കുടുംബത്തിനുമാണ് റാന്നി ജനമൈത്രി പൊലീസ് നാലര സെൻ്റ് സ്ഥലവും വീടും വാങ്ങി...

രണ്ട് വയസുകാരി കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കോന്നി : കളിക്കുന്നതിനിടെ രണ്ട് വയസുകാരി വീടിന് പിന്നിലെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. മാങ്കുളം പള്ളിമുരുപ്പേൽ ഫെബീറിൻ്റെയും സജിനയുടെയും മകൾ അസ്റ മറിയമാണ് മരിച്ചത്. ഇന്ന് 11.45 നായിരുന്നു സംഭവം. കോന്നിയിലെ...
- Advertisment -

Most Popular

- Advertisement -