Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഎം.ജി.സോമൻ അനുസ്മരണവും...

എം.ജി.സോമൻ അനുസ്മരണവും അമച്വർ നാടകമത്സരവും

തിരുവല്ല:  എം.ജി.സോമൻ അനുസ്മരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിക്കുന്ന 2-ാം മത് അഖില കേരള അമച്വർ നാടകമത്സരത്തിലേക്ക് 45 മിനിറ്റ് ദൈർഘ്യമുള്ള നാടകങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

ഒന്നാം സമ്മാനർഹർക്ക് എവർറോളിംഗ് ട്രോഫിയും അമ്പതിനായിരം രൂപയും രണ്ടാംസ്ഥാനക്കാർക്ക് ഇരുപത്തയ്യായിരം രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ നാടക സമിതികൾക്കും കലാകാരന്മാർക്കും പ്രത്യേക ഉപഹാരങ്ങളും സർട്ടിഫിക്കറ്റും നൽകും.

മികച്ച അഭിനേതാവ്, സംവിധായകൻ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതും  തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സ്ക്രിപ്റ്റിന് ക്യാഷ് അവാർഡും പ്രത്യേക ഉപഹാരവും നല്കുന്നതാണ്. അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന നാടകസമിതികൾ/കോളേജുകൾ കലാകാരന്മാർ ഈ മാസം 30-ാം തീയതിക്ക് മുമ്പായി 2000/- രൂപ അടച്ച് രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.

സമ്പൂർണ സ്ക്രിപ്റ്റ് എം.ജി.സോമൻ ഫൗണ്ടേഷൻ, മണ്ണടിപറമ്പിൽ വീട്, തിരുമൂലപുരം പി.ഒ, തിരുവല്ല, പിൻ – 689115 എന്ന മേൽവിലാസത്തിൽ 15.11.2024 ന് മുൻപ് ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രൊഫ.സി.എ. വർഗീസ് (9447401045), സാജൻ വർഗീസ് (9847535454) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം – ജയറാമിന്

പത്തനംതിട്ട : സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് നടൻ ജയറാമിന് ഇത്തവണത്തെ ക്യാപ്റ്റൻ രാജു പുരസ്കാരം നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. സ്വഭാവ വേഷങ്ങൾ, ഹാസ്യ - വില്ലൻ...

വ്യാജ നമ്പറുകളിൽ നിന്നുള്ള കോളുകൾ ഉപയോഗിക്കരുത് : മുന്നറിയിപ്പ് നൽകി പ്രതിരോധ വകുപ്പ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ വ്യാജ നമ്പറുകളിൽ നിന്ന് ബന്ധപ്പെട്ടേക്കാമെന്ന് പ്രതിരോധ വകുപ്പ്. എന്നാൽ ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതിൽ  ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു. 7340921702 എന്ന ഇന്ത്യൻ...
- Advertisment -

Most Popular

- Advertisement -