Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsഡോ ജോസഫ്...

ഡോ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്ത – ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചു

ബാംഗ്ലൂർ/തിരുവല്ല: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ ബാംഗ്ലൂരിലെ ഔദ്യോഗിക വസതിയിൽ മലങ്കര മാര്‍ത്തോമ്മാ സഭാ ഡോ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പൊലീത്തയും സഭാ ഭാരവാഹികളും സന്ദര്‍ശിച്ചു ജന്മദിന ആശംസകൾ നേർന്നു. 62-മത് ജന്മദിനത്തിൻ്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം തുടർന്ന് ചർച്ചയും നടത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെ സംഘടിതമായി നടക്കുന്ന ആക്രമണങ്ങളിലുള്ള ആശങ്ക സഭാ നേതൃത്വം അദ്ദേഹത്തെ അറിയിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും കർണാടകയിൽ  ന്യൂനപക്ഷങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. പത്തനംതിട്ട എംപി ആന്റോ ആന്റണി, സഭാ സെക്രട്ടറി റവ എബി ടി മാമ്മൻ, അൽമായ ട്രസ്റ്റി അഡ്വ അൻസിൽ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭയുടെ ഭരണ സ്തംഭനത്തിന് ഉത്തരവാദി യുഡിഎഫ്  – സജി അലക്സ്

തിരുവല്ല : നഗരസഭയുടെ ഭരണസ്തംഭനത്തിൻ്റെ ഉത്തരവാദി യു.ഡി.എഫ് ആണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ് പ്രസ്താവിച്ചു. നഗരസഭ ഭരണ സമിതിയുടെ മേൽ യു.ഡി.എഫ് നേതൃത്വത്തിനു ഒരു ഉത്തരവാദിത്വമില്ലെന്നും ഭരണകക്ഷി...

തെരുവ് നായ വിഷയം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു : സുപ്രീം കോടതി

ന്യൂഡൽഹി : തെരുവ് നായ ശല്യം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് സുപ്രീം കോടതി.തങ്ങൾ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ജസ്റ്റിസ് വിക്രം...
- Advertisment -

Most Popular

- Advertisement -