Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഡോ.ജോസഫ് മാർത്തോമ്മാ...

ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻറർ സമർപ്പണ ശുശ്രൂഷയും പൊതുസമ്മേളനവും സ്മാരക പ്രഭാഷണവും

തിരുവല്ല : കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആസ്ഥാനമായ തിരുവല്ല മീന്തലക്കരയിലെ ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻററിൻ്റെ സമർപ്പണ ശുശ്രുഷയും പൊതുസമ്മേളനവും ഡോ.ജോസഫ് മാർത്തോമാ സ്മാരക പ്രഭാഷണവും ജൂൺ 30 തിങ്കൾ ഉച്ചയ്ക്ക് 2.30ന് നടക്കും ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.

കെ സി സി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, ഡോ.ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ.ജോർജ് ഉമ്മൻ, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് സുന്ദർ സിംഗ്, മേജർ ബാബു പി പൗലോസ് എന്നിവർ സഹകാർമികരായിരിക്കും. പൊതുസമ്മേളനം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ജോസഫ് മാർത്തോമാ സ്മാരക പ്രഭാഷണം നടത്തും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇ പോസ് മെഷീൻ തകരാറിൽ : റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇ പോസ് മെഷീൻ തകരാറുമൂലം ഇന്ന് റേഷൻ വിതരണം മുടങ്ങി. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കവെയാണ് സെർവർ തകരാർ. കഴിഞ്ഞ ദിവസങ്ങളിൽ അവധി ആയതിനാൽ ഇന്ന്...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ( ജൂൺ 24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
- Advertisment -

Most Popular

- Advertisement -