തൃശ്ശൂർ : തൃശ്ശൂർ നഗരസഭാ മേയറായി ഡോ.നിജി ജസ്റ്റിനെ പ്രഖ്യാപിച്ച് കോൺഗ്രസ്.കെപിസിസി സെക്രട്ടറി എ.പ്രസാദ് ഡപ്യൂട്ടി മേയറാകും. ഡോ.നിജി ജസ്റ്റിൻ, സുബി ബാബു, ലാലി ജയിംസ് എന്നിവരെയാണ് മേയർ സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിച്ചിരുന്നത്.സംസ്ഥാന നേതൃത്വത്തിന്റെ നിർദേശവും കൗൺസിലർമാരുടെ അഭിപ്രായവും മാനിച്ചാണ് തീരുമാനമെന്ന് പാർട്ടി വ്യക്തമാക്കി .






