തിരുവല്ല : ആത്മീകതയുടെ ബാഹ്യ പ്രകടനങ്ങളുടെ കാലഘട്ടത്തിൽ ബാഹ്യ പ്രകടനങ്ങൾ ഒഴിവാക്കി അകക്കാമ്പിൽ ആത്മീകത നിറച്ച മഹാത്മാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത എന്നും അദ്ദേഹത്തിന്റെ മനസ്സലിവും കാരുണ്യവും ദീർഘ ദർശനത്തോടെയുള്ള ഇടപെടലും ഇത് വ്യക്തമാക്കുന്നു എന്നും ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത പ്രസ്താവിച്ചു.
കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അഭിമുഖ്യത്തിൽ ധന്യമീ ജീവിതം എന്ന ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുസ്മരണം തിരുമൂലപുരം ബഥനി മാർത്തോമ്മ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.
ഗീവറുഗിസ് മാർ അപ്രേം, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ബിലീവേഴ്സ് ചർച്ച് പി.ആർ ഒ ഫാ. സിജോ പന്തപ്പള്ളിൽ, കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ്, മാധ്യമ പ്രവർത്തകനായ അലക്സ് തെക്കനാട്ടിൽ , വികാരി ജനറാൾ വെരി റവ വി.റ്റി ജോൺ, സോൺ പ്രസിഡന്റ് റവ. ഡോ ജോസ് പുനമഠം, വികാരി റവ. ബിനു വർഗീസ്, കൺവീനർ ലിനോജ് ചാക്കോ, കെ സി സി സംസ്ഥാന സമിതി അംഗങ്ങളായ ജോജി പി. തോമസ്, രാജൻ ജേക്കബ്, സോൺ വൈസ് പ്രസിഡന്റ് അനി ചെറിയാൻ , ട്രഷറാർ ബെൻസി തോമസ്, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു.