Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടര്‍പ്പട്ടിക തീവ്ര...

വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ അവകാശവാദവും എതിര്‍പ്പുകളും അറിയിക്കാം. ഓരോ നിര്‍ദേശത്തിനും പ്രത്യേകം ഫോമുണ്ടാകും.

പേര് ചേര്‍ക്കാന്‍ ഫോം 6, എന്‍ആര്‍ഐ പൗരന്മാര്‍ക്ക് ഫോം 6 എ, പേര് നീക്കാന്‍ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.

കരട് പട്ടികയില്‍ ഉള്‍പ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാല്‍ ഇആര്‍ഒയുടെ ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (ഡിഇഒ) ഒന്നാം അപ്പീല്‍ നല്‍കാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ ഡിഇഒയുടെ ഒന്നാം അപ്പീല്‍ ഉത്തരവ് തീയതിമുതല്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വെ സ്റ്റേഷന് തെക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 124 അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകത്തതിനാല്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് ആറു വരെ  അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍. 122 (ടെമ്പിള്‍...

ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരം സന്ദർശിക്കും

ന്യൂഡൽഹി : ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ (മാർച്ച് 2) ഒരു ദിവസത്തെ പര്യടനത്തിനായി തിരുവനന്തപുരത്തെത്തും.സന്ദർശന വേളയിൽ, ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ നാലാമത് പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണം...
- Advertisment -

Most Popular

- Advertisement -