Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsകരട് വോട്ടര്‍പട്ടിക...

കരട് വോട്ടര്‍പട്ടിക പ്രകാശനം ചെയ്തു : പത്തനംതിട്ട ജില്ലയില്‍ ആകെ 9,49,632 വോട്ടര്‍മാര്‍

പത്തനംതിട്ട : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേംബറില്‍ പ്രകാശനം ചെയ്തു. ആറന്മുള മണ്ഡലത്തിലെ കരട് വോട്ടര്‍പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ജില്ല കലക്ടര്‍ കൈമാറി.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം 9,49,632 വോട്ടര്‍മാരാണ് നിലവില്‍ ജില്ലയിലുള്ളത്. 4,95,814 പുരുഷന്മാരും 4,53,812 സ്ത്രീകളും ആറ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും.10,47,976 വോട്ടര്‍മാരാണ് മുമ്പുണ്ടായിരുന്നത്. മരണം, കണ്ടെത്താന്‍ കഴിയാത്തത്, ഇരട്ടിപ്പ്, സ്ഥലംമാറ്റം എന്നീ കാരണത്താല്‍ 98,334 വോട്ടര്‍മാരെ കണ്ടെത്താനായിട്ടില്ല.

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അവകാശവാദവും എതിര്‍പ്പും 2026 ജനുവരി 22 വരെ ഇആര്‍ഒ മാര്‍ക്ക് സമര്‍പ്പിക്കാം. ഇആര്‍ഒ മാര്‍ക്ക് 2026 ഫെബ്രുവരി 14 വരെ നോട്ടീസ് നല്‍കാനും അവകാശവാദവും എതിര്‍പ്പും പരിശോധിക്കാന്‍ ഹിയറിംഗും നടത്താം. മാപ്പിംഗ് നടത്താന്‍ സാധിക്കാത്ത 73,766 വോട്ടര്‍മാര്‍ക്കും ഹിയറിംഗ് നോട്ടീസ് അയക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

തിരുവല്ല -1,91,158,റാന്നി – 1,71,788,ആറന്മുള – 2,08,094,കോന്നി -1,84,081,അടൂര്‍ – 1,94,511 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കരട് വോട്ടര്‍പട്ടിക

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന്...

തെങ്ങിൽ നിന്ന് വീണ് മരിച്ചു

തിരുവല്ല: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവല്ല, പാലിയേക്കര, കാണിരമാലിയിൽ  അപ്പുക്കുട്ടൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30  മണിയോടെ ആയിരുന്നു സംഭവം. കാവുംഭാഗം ജംഗ്ഷന് സമീപം നിന്നിരുന്ന തെങ്ങിൽ...
- Advertisment -

Most Popular

- Advertisement -